എസ്എസ്എൽസി പരീക്ഷ: കോട്ടയം ജില്ലയിൽ സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു.


കോട്ടയം: എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി ഹെൽപ്പ് ഡെസ്‌ക്  ആരംഭിച്ചു.   

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ആണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ള  ഭിന്നശേഷിക്കാരായ കുട്ടികൾ, കോവിഡ് പോസീറ്റീവായ വിദ്യാർത്ഥികൾ, അടിയന്തര വാഹനസൗകര്യം ആവശ്യമുള്ളവർ തുടങ്ങിവർക്ക്  അടിയന്തര സേവനങ്ങൾക്കായി ഹെൽപ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ്.  

ഫോൺ : 9495417930, 9446388327, 9947582791