പൂഞ്ഞാർ: പൂഞ്ഞാറിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. പഴയ വീട് പൊളിച്ച ഉരുപ്പടികളുമായി മുണ്ടക്കയത്തുനിന്നും ആലപ്പുഴയിലേക്ക് പോയ ലോറിയാണ് നിയന്ത്രണംവിട്ടു മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. പൂഞ്ഞാർ-പാതാമ്പുഴ റോഡിൽ കുഴിമ്പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. പഴയ വീട് പൊളിച്ച ഉരുപ്പടികളുമായി വന്ന ലോറി പാതാമ്പുഴ കുഴുമ്പള്ളി കവലയിൽ വളവിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.