ടോറസ് ലോറികളുടെ അമിത വേഗം: മണ്ണാറപ്പാറ പള്ളി ജംഗ്ഷനിൽ പൊതുജനങ്ങൾ ടോറസും ടിപ്പർ ലോറികളും തടഞ്ഞു.


കുറുപ്പന്തറ: ടോറസ് ലോറികളുടെ റോഡിലൂടെയുള്ള അമിത വേഗത്തിനെതിരെ പ്രതിഷേധിച്ച് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളി ജംഗ്ഷനിൽ പൊതുജനങ്ങൾ ടോറസും ടിപ്പർ ലോറികളും തടഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇവിടെ ബൈക്കിനു പിന്നിൽ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടത്. ടിപ്പറുകളുടെ മരണപ്പാച്ചിൽ തടയുവാൻ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക, ഭാരവണ്ടികൾക്ക് വേഗപരിധി നിശ്ചയിച്ചു ബോർഡുകൾ സ്ഥാപിക്കുക, വേഗപരിധി ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുവാൻ ആവശ്യമായ ക്യാമറകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ  ഉന്നയിച്ചായിരുന്നു  പൊതുജനങ്ങൾ ടോറസ് വാഹനങ്ങൾ തടഞ്ഞത്. കഴിഞ്ഞ ദിവസമാണ് ബൈക്കിനു പിന്നിൽ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കുറുപ്പന്തറ മാഞ്ഞൂർ കൊല്ലമല ജെയിംസ് ജോസഫ് (51) മരിച്ചത്. ടിപ്പർ-ടോറസ് ലോറികൾ അമിത വേഗതയിലാണ് റോഡിലൂടെ പായുന്നതെന്നു നാട്ടുകാർ പരാതിപ്പെട്ടു.