കോട്ടയം: കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കോട്ടയം ജില്ലയിൽ67 കേസുകൾ രജിസ്റ്റർ ചെയ്തു.

ജില്ലയിലെ എസ് എച് ഒ മാരെ ഉൾപ്പെടുത്തി യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ അമിത ഉപയോഗം തടയുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിൽ NDPS ആക്ട് പ്രകാരം 90 റെയ്ഡ് നടത്തുകയും 3 കേസ് രജിസ്റ്റർ ചെയ്ത് 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനയിൽ ജില്ലയില്‍ 983 വാഹനങ്ങൾ പരിശോധിക്കുകയും നിയന്ത്രണ സമയങ്ങളില്‍ ടിപ്പർ ഓടിച്ച 64 ഡ്രൈവർമാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിലും ജില്ലയിൽ പോലീസിന്റെ ശക്തമായ പരിശോധന ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
.jpg)