കൂട്ടുകാരന്റെ കുട്ടിയുടെ പഠന ചെലവ് പൂർണമായും ഏറ്റെടുത്തു കൈപ്പുഴ സ്കൂൾ പൂർവ വിദ്യാർത്ഥികൾ.


കോട്ടയം: കൂട്ടുകാരന്റെ കുട്ടിയുടെ പഠന ചെലവ് പൂർണമായും ഏറ്റെടുത്തു കൈപ്പുഴ സ്കൂൾ പൂർവ വിദ്യാർത്ഥികൾ. കൈപ്പുഴ സെൻറ്. ജോർജ് ഹൈ സ്കൂൾ 1989-90 എസ് എസ് എൽ സി ബാച്ച് പൂർവ വിദ്യാർത്ഥികളാണ് തങ്ങളുടെ കൂട്ടുകാരന്റെ കുട്ടിയുടെ പഠന ചെലവ് പൂർണമായും ഏറ്റെടുത്തു കരുതലിന്റെ കരങ്ങളൊരുക്കിയത്. കുവൈറ്റിൽ വെച്ചു ആകസ്മികമായി വിടവാങ്ങിയ പ്രിയ സഹപാഠി സുഭാഷിന്റെ മകൾ മീനാക്ഷിയുടെ ബി എസ് സി നഴ്സിംഗ് ചെലവ് പൂർണമായും ഏറ്റെടുത്തു കൊണ്ടാണ് കൈപ്പുഴ സ്കൂൾ 1989-90 എസ് എസ് എൽ സി പൂർവ വിദ്യാർത്ഥികൾ മാതൃകയാവുന്നത്. പ്രിയപ്പെട്ട ഗുരുനാഥൻ സിറിയക് പുത്തെൻപുരക്കൽ സാറിന്റെ കൈയിൽ നിന്ന് ഫീസിന്റ ഡി ഡി ഏറ്റു വാങ്ങുമ്പോൾ മീനാക്ഷിയും മാതാവ് മായയും സുഭാഷിന്റെ ഓർമകളിൽ വിതുമ്പുകയായിരുന്നു. കൈപ്പുഴ സെൻറ് ജോർജ് സ്കൂൾ 1989-90 എസ് എസ് എൽ സി ബാച്ച് പൂർവ വിദ്യാർത്ഥികളുടെ പ്രതിനിധികളായി ശ്രീദേവി, ഏലിയാമ്മ, ജോഷ്കുമാർ,ലതിമോൻ,സഞ്ജു, ജെയ്സൺ, റോയ്, ദീപു തുടങ്ങിയവർ സന്നിഹിതരായിരുന്നു.