ഈരാറ്റുപേട്ട: പരിസര പഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിൽ അച്ചടിച്ചു വന്ന പ്രതിജ്ഞയിലെ തെറ്റ് കണ്ടെത്തി ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് അബ്ദുൽ റഹിം. ഇംഗ്ലീഷിൽ നൽകിയിരിക്കുന്ന പ്രതിജ്ഞയിൽ രണ്ടിടത്താണ് തെറ്റുകൾ വന്നിരിക്കുന്നത്. തെറ്റ് കണ്ടെത്തുക മാത്രമല്ല, എസ്. സി.ഇ.ആർ.ടി യിലേക്ക് തെറ്റ് ചൂണ്ടി കാണിച്ചു കൊണ്ട് കത്തയയ്ക്കുകയും ചെയ്തു ഈ കൊച്ചു മിടുക്കൻ. ഇപ്പോഴിതാ പാഠപുസ്തകത്തിലെ പ്രതിജ്ഞയിൽ ഉണ്ടായ അച്ചടി പിശക് ഉടൻ ആരംഭിക്കുന്ന പാഠപുസ്തക പരിഷ്കരണത്തിൽ പരിഹരിക്കുന്നതാണ് എന്ന വിവരം അറിയിച്ചു കൊണ്ടുള്ള എസ്.സി.ഇ.ആർ.ടി യുടെ മറുപടിയും അബ്ദുൽ റഹീമിനെ തേടി എത്തിയിരിക്കുകയാണ്. സ്‌കൂൾ ഹെഡ്മസ്റ്റർ പി.വി. ഷാജിമോൻ, പി ടി എ പ്രസിഡണ്ട് പി കെ നൗഷാദ് പി ടി എ അംഗങ്ങൾ മുതലായവർ മുഹമ്മദ് അബ്ദുൽ റഹിമിന് അഭിനന്ദങ്ങൾ അറിയിച്ചു.
പാഠപുസ്തകത്തിലെ പ്രതിജ്ഞയിലുണ്ടായ തെറ്റ് ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട സ്വദേദശിയായ വിദ്യാർത്ഥി: തിരുത്താമെന്ന് ഉറപ്പ് നൽകി എസ്.സി.ആർ.ഇ.ടി.