കോട്ടയത്തിന്റെ കോവിഡ് ഭീതി അകലുന്നു, ജില്ലയിൽ ചികിത്സയിലുള്ളത് 226 പേർ, ജില്ലയിൽ 92017 പേർ കോവിഡ് പ്രതിരോധ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു.


കോട്ടയം: ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സമയത്തും പിന്നീട് കോവിഡ് വ്യാപന സമയത്തും കോട്ടയത്തെ മുൾമുനയിൽ നിർത്തിയിരുന്ന കോട്ടയത്തിന്റെ കോവിഡ് ഭീതി അകലുന്നു. ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇപ്പോൾ 50 ൽ താഴെ മാത്രമാണ്. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിക്കുന്നത്.

കോവിഡ് ബാധിച്ചു കോട്ടയം ജില്ലയിൽ ചികിത്സയിലുള്ളത് 226 പേർ മാത്രമാണ്. ജില്ലയിൽ ഇതുവരെ ആകെ 447663 പേര്‍ കോവിഡ് ബാധിതരായി. ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ 445908 പേര്‍ രോഗമുക്തി നേടി. ജില്ലയിൽ 92017 പേർ കോവിഡ് പ്രതിരോധ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 3141902 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഒന്നാം ഡോസും രണ്ടാം ഡോസും കരുതൽ ഡോസും ചേർത്തുള്ള കണക്കാണിത്.