ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി നാളെ ഓശാന ഞായർ,ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക്.


കോട്ടയം: ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി നാളെ ഓശാന ഞായർ. ഓശാന ഞായർ ആചാരണത്തോടെ ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്. അൻപത് നോമ്പിന്റെയും പ്രാത്ഥനയുടെയും ആരാധനയുടെയും പ്രധാന ചടങ്ങുകളിലേക്ക് ക്രൈസ്തവർ പ്രവേശിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുന്നതിനാൽ ജില്ലയിലെ ദേവാലയങ്ങളിൽ ഇത്തവണ വിപുലമായ ചടങ്ങുകളാണ് നടത്തപ്പെടുന്നത്. കുരുത്തോല തിരുനാളിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ ശുശ്രൂഷയും പ്രദിക്ഷിണവും നടത്തപ്പെടും. പെസഹാ വ്യാഴം രാവിലെ പെസഹാ തിരുക്കർമ്മങ്ങളും കാൽ കഴുകൽ ശുശ്രൂഷകളും നടത്തപ്പെടും. പീഡാനുഭവ സ്മരണകളോടെ ദുഖവെള്ളിയാഴ്ച്ചത്തെ തിരുക്കർമ്മങ്ങളും കുരിശിന്റെ വഴിയും നടത്തപ്പെടും.  ദുഃഖശനിയാഴ്ച്ച തിരുക്കർമ്മങ്ങളിൽ പുത്തൻ തീയും പുത്തൻ വെള്ളവും വെഞ്ചരിച്ചു വിശ്വാസികൾക്ക് നൽകും. ഉയിർപ്പ് തിരുക്കർമ്മങ്ങളിൽ പാതിരാ കുർബ്ബാനയും പതിവ് പോലെയുള്ള രാവിലെ കുർബ്ബാനയും ദേവാലയങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.