കോട്ടയം: കേരള അക്കാദമി ഫോർ സ്കിൽ എക്സലെൻസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും പ്ലാനിംഗ് ഓഫീസും സംയുക്തമായി മാർച്ച് 24 ന് നാട്ടകം ഗവൺമെന്റ് കോളേജിൽ നടത്താനിരുന്ന മെഗാ ജോബ് ഫെയർ മാർച്ച് 25 ലേക്ക് മാറ്റി.
തൊഴിലന്വേഷകർക്ക് www.statejobportal.kerala.gov.in എന്ന പോർട്ടലിൽ ഇന്ന് കൂടി രജിസ്റ്റർ ചെയ്യാം. എസ്.എസ്.എൽ.സി, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, ഷോർട്ട് ടേം സ്കിൽ യോഗ്യതയുള്ളവർക്കാണ് അവസരം.
രജിസ്റ്റർ ചെയ്തവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും സഹിതം ജോബ് ഫെയർ വേദിയിൽ രാവിലെ ഒൻപതിന് എത്തണം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടാകും.