കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കോര്‍ട്ട് കോംപ്ലക്‌സിന് രണ്ടാം ഘട്ടത്തിനായി 4 കോടി 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി സർക്കാർ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎ യുമായ ഡോ.എൻ ജയരാജ് അറിയിച്ചു.
സ്ഥലപരിമിതിയെ തുടർന്ന് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനെ തുടർന്ന് കോര്‍ട്ട് കോംപ്ലക്‌സിന് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചു ഭരണാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു എംഎൽഎ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നൽകിയിരുന്നു.