വി​ദേ​ശ​ത്തു ​നി​ന്നെ​ത്തി​യ ഭർത്താവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടം, മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശ്ശേരി സ്വദേശികളായ


ചങ്ങനാശ്ശേരി: മൂ​വാ​റ്റു​പു​ഴ എം​സി റോ​ഡി​ൽ ഈ​സ്റ്റ് മാ​റാ​ടി​യി​ൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശികളായ വീട്ടമ്മയുൾപ്പടെ 2 പേർക്ക് ദാരുണാന്ത്യം. ച​ങ്ങ​നാ​ശേ​രി പു​തു​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ (25), യാ​ത്ര​ക്കാ​രി ച​ങ്ങ​നാ​ശേ​രി തോ​പ്പി​ൽ ശ്യാ​മ​ള (60) എ​ന്നി​വ​രാ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

 

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3:15 നാ​യി​രു​ന്നു അ​പ​ക​ടം. വി​ദേ​ശ​ത്തു​ നി​ന്നെ​ത്തി​യ ശ്യാ​മ​ള​യു​ടെ ഭ​ർ​ത്താ​വ് ദാ​മോ​ദ​ര​നുമായി നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഈ​സ്റ്റ് മാ​റാ​ടി​യി​ൽ വെച്ച് ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

 

അപകടം കണ്ടു ഓടിയെത്തിയവരും പോലീസും ചേർന്ന് വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മു​ഹ​മ്മ​ദ് ഇ​സ്മ​യിലിന്റെയും ശ്യാമളയുടെയും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പ​രി​ക്കേ​റ്റ ശ്യാ​മ​ള​യു​ടെ ഭ​ർ​ത്താ​വ് ദാ​മോ​ദ​ര​ൻ (65), ശ്യാ​മ​ള​യു​ടെ സ​ഹോ​ദ​ര​ൻ അ​നി​ൽ​കു​മാ​ർ എന്നിവ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.