കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ അനുസ്മരണവും പ്രഭാഷണവും ഇന്ന് വൈക്കത്ത് നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.
സി.കെ.ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. വൈക്കം സത്യാഗ്രഹവും സ്വാതന്ത്ര്യാഭിവാഞ്ഛയും എന്ന വിഷയത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ പ്രഭാഷണം നടത്തും. വൈക്കം നഗരസഭാധ്യക്ഷ രേണുക രതീഷ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്,നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പ മണി, നഗരസഭാംഗങ്ങളായ ബിന്ദു ഷാജി, കെ.പി സതീശൻ,
ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ഐ ആന്റ് പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.അരുണ്‍കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. സുജയ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.എന്‍. ചന്ദ്രബാബു , കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി. മാത്യു, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ എച്ച്. സച്ചിന്‍ എന്നിവര്‍ പങ്കെടുക്കും. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസo - തദ്ദേശ സ്വയംഭരണ വകുപ്പുകൾ, വൈക്കം നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, കുടുബശ്രീ, ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരത മിഷൻ, ജില്ലാ ഭരണകൂടം, നെഹ്റു യുവകേന്ദ്ര എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.