റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം; കോട്ടയം താലൂക്ക് സപ്ലൈ ഓഫീസർ.


കോട്ടയം: റേഷന്‍കാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ലിങ്ക് ചെയ്യുന്നതിന്  അക്ഷയ കേന്ദ്രങ്ങളുമായോ  താലൂക്ക് സപ്ലൈ ഓഫീസുമായോ മാര്‍ച്ച് 14 നകം ബന്ധപ്പെടണമെന്ന് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍ എന്നിവർക്ക് ആധാര്‍ എടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ  ബന്ധപ്പെട്ട രേഖകളുമായി  സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.