ദേശീയ പണിമുടക്ക് ദിവസം അപകടകരമായ രീതിയിൽ നിലനിന്നിരുന്ന മരം വെട്ടിമാറ്റി എരുമേലിയിൽ തൊഴിലാളികൾ.


എരുമേലി: സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദ്വിദിന പണിമുടക്കിൽ അപകടകരമായി നിലനിന്നിരുന്ന മരം വെട്ടിമാറ്റി തൊഴിലാളികൾ. എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിനു സമീപം രാജാപ്പടിയിലാണ് അപകടകരമായി നിന്നിരുന്ന വലിയ മരം പണിമുടക്ക് ദിവസം തൊഴിലാളികൾ വെട്ടി മാറ്റിയത്. രണ്ടു ദിവസം കൊണ്ടാണ് മരം പൂർണ്ണമായും വെട്ടിയിറക്കിയത്. പണിമുടക്ക് ദിവസമായതിനാൽ വാഹനങ്ങൾ ഇല്ലാത്തതിനാലാണ് തിരക്കേറിയ ഈ റോഡിനു സമീപം നിന്നിരുന്ന അപകടവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ പ്രളയത്തിൽ മരം നിന്നിരുന്ന തോടിന്റെ സംരക്ഷണ ഭിത്തി തകർന്നിരുന്നു.