കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്‌സ്: പഞ്ചായത്തുതല ക്യാപ്റ്റൻമാരുടെ പരിശീലനം ആരംഭിച്ചു.


പാലാ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്‌സ് ഗ്രാമപഞ്ചായത്ത്/നഗരസഭാതല ക്യാപ്റ്റൻമാരുടെ പരിശീലനം ഭരണങ്ങാനം ഓശാന മൗണ്ടിൽ ആരംഭിച്ചു. 

 

ജോസ് കെ. മാണി എം പി പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡംഗം അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ചു.  മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ രാജേഷ് വള്ളിപ്ലാക്കൽ,

 

ശുഭേഷ് സുധാകരൻ, യുവജനക്ഷേമ ബോർഡംഗം സന്തോഷ് കാല, ജില്ലാ യൂത്ത് കോഡിനേറ്റർ അഡ്വ. എസ്.പി. സുജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, ജില്ലാ യുവതി കോ-ഓർഡിനേറ്റർ ബിന്ദു അജി, കെ.വി.വൈ.എ.എഫ് ജില്ലാ ക്യാപ്റ്റൻ എൻ.ആർ. വിഷ്ണു  എന്നിവർ പങ്കെടുത്തു.