കോട്ടയം: കോട്ടയം ജില്ലയിലെ 40 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ കോട്ടയം ജില്ലയിലെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 4097 ആയി. ഇത് കൂടാതെയുള്ള മരണങ്ങൾ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മരണങ്ങളും മുൻപുണ്ടായ മരണങ്ങളിൽ കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു രേഖപ്പെടുത്താഞ്ഞതുമായ മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരീകരിച്ചതു.
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം.