പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ധനസഹായം: വിതരണോദ്ഘാടനം റവന്യൂ മന്ത്രി നിർവ്വഹിച്ചു.


മുണ്ടക്കയം: പ്രളയത്തിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. കൂട്ടിക്കൽ ബഡായിൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആന്റോ ആന്റണി എം.പി. എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൾ ഖാദർ,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. സജിമോൻ, രേഖാദാസ്, തങ്കമ്മ ജോർജുകുട്ടി, ജോണിക്കുട്ട മഠത്തിനകം, സന്ധ്യ വിനോദ്, കെ.ആർ. തങ്കപ്പൻ, വിജി ജോർജ്, ഗീത നോബിൾ, ജോർജ് മാത്യു, കെ.സി. ജെയിംസ്, മുൻ എം.എൽ.എ. കെ.ജെ. തോമസ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.വി. റസൽ, നാട്ടകം സുരേഷ്, സി.കെ. ശശിധരൻ, സണ്ണി തെക്കേടം, അസീസ് ബഡായിൽ, തഹസിൽദാർ സണ്ണി ജോർജ് എന്നിവർ പങ്കെടുത്തു. വീടു നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയാണ് ധനസഹായം നൽകുക. വീടു നഷ്ടപ്പെട്ട 47 കുടുംബങ്ങൾക്കുള്ള ആദ്യഗഡു ധനസഹായമാണ് വിതരണം ചെയ്യുക.