ആതുര സേവന പ്രവർത്തനങ്ങൾക്കായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം ആംബുലൻസ്.


കിടങ്ങൂർ: ആതുര സേവന പ്രവർത്തനങ്ങൾക്കായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം ആംബുലൻസ്. ജില്ലാ പഞ്ചായത്തിൽ നിന്നു ലഭിച്ച 11.5 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങിയത്. കിടങ്ങൂർ എൽ.പി.ബി. സ്‌കൂളിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. ആംബുലൻസ് പഞ്ചായത്ത് അധികൃതർക്ക് കൈമാറി. പാലിയേറ്റീവ് കെയർ രംഗത്ത് മികച്ച പ്രവർത്തനം  കാഴ്ചവച്ചിരുന്ന പഞ്ചായത്തിന് സ്വന്തമായി ആംബുലൻസ് ഉണ്ടായിരുന്നില്ല.

ആംബുലൻസ് വാടകയ്ക്ക് എടുത്തായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് പുറമേ പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിലും  ആംബുലൻസ് സേവനം ലഭ്യമാക്കും. ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസിൽ രോഗിയും ഡ്രൈവറുമടക്കം ആറ് പേർക്ക് സഞ്ചരിക്കാനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ജോൺ മൂലക്കാട്ട്, അശോകൻ പൂതമന, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷരായ  തോമസ് മാളിയേക്കൻ, പി.ടി. സനൽകുമാർ, ദീപ സുരേഷ്, പഞ്ചായത്തംഗങ്ങളായ ടീന മാളിയേക്കൽ, സിബി സിബി, ലൈസമ്മ ജോർജ്ജ്, കുഞ്ഞുമോൾ ടോമി,   ഇ.എം. ബിനു, മിനി ജെറോം, സുനി അശോകൻ, കെ.ജി. വിജയൻ, രശ്മി രാജേഷ്, പി.ജി. സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എസ്. കെ. രാജീവ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഷിബു മോൻ എന്നിവർ പങ്കെടുത്തു.