കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും ഭൂമിക്കടിയിൽ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ, നേരിയ ഭൂചലനം എന്ന് സംശയം.


കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും ഭൂമിക്കടിയിൽ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ, നേരിയ ഭൂചലനം എന്ന് സംശയം. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് കറുകച്ചാലിലും സമീപ മേഖലകളിലും മുഴക്കം അനുഭവപ്പെട്ടത്.

കറുകച്ചാൽ നെടുംകുന്നം മേഖലകളിലാണ് ഭൂമിക്കടിയിൽ നിന്നും മുഴക്കവും വിറയലും അനുഭവപ്പെട്ടത്. പെട്ടന്നുണ്ടായ അനുഭവത്തിൽ ഭയപ്പെട്ട നാട്ടുകാർ വീടുകളിൽ നിന്നും പുറത്തിറങ്ങി. കറുകച്ചാൽ നെടുംകുന്നം വടക്കുംഭാഗം കിഴക്കുംഭാഗം നെല്ലത്തൂർ എന്നീ മേഖലകളിലാണ് നേരിയ ഭൂചനം അനുഭവപ്പെട്ടത്.

എന്നാൽ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നാട്ടുകാർ പോലീസിലും റവന്യു വകുപ്പിലും വിവരമറിയിച്ചിട്ടുണ്ട്.