സ്കൂട്ടറിൽ നിന്ന് വീണ് അബോധാവസ്ഥയിലായ യുവാവിന് പുതുജന്മം നൽകി നാട്ടുകാരുടെ അവസരോജിത ഇടപെടൽ, മണിമലക്കാരുടെ നല്ല മനസിന് നന്ദി പറയാൻ സജിത്ത് എത്തി.


മണിമല: സ്കൂട്ടറിൽ നിന്ന് വീണ് അബോധാവസ്ഥയിലായ യുവാവിന് പുതുജന്മം നൽകി നാട്ടുകാരുടെ അവസരോജിത ഇടപെടൽ. കഴിഞ്ഞ ദിവസം മണിമലയിലാണ് സംഭവം.

മണിമലയിൽ സ്കൂട്ടറിൽ നിന്ന് വീണ് അബോധാവസ്ഥയിലായ റാന്നി സ്വദേശിയായ യുവാവിനാണു നാട്ടുകാരുടെ അവസരോജിത ഇടപെടലിൽ പുതുജന്മം ലഭിച്ചത്. സ്കൂട്ടറിൽ നിന്ന് വീണ് അബോധാവസ്ഥയിലായ റാന്നി സ്വദേശി സജിത്തിനെയാണ് നാട്ടുകാർ മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ എത്തിക്കുകയും പ്രാഥമികചികിൽസ നൽകുകയായിരുന്നു.

തുടർന്ന് സെന്റ് തോമസ് ഹെൽത്ത് സെന്ററിന്റെ ആംബുലൻസിൽ സൗജന്യമായി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. സെന്റ് തോമസ് ഹെൽത്ത് സെന്റെറിൽ നിന്നും സജിത്തിന്റെ വീട്ടുകാരുമായി ബന്ധപ്പെടുകയും ഇതിൻ പ്രകാരം റാന്നി സ്വദേശിയാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ബന്ധുക്കളുടെ നിർദ്ദേശപ്രകാരമാണ്  സജിത്തിനെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വീട്ടുകാരെത്തി സജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. ഡിസ്ചാർജായയുടനെ മണിമലയിലെ നല്ല മനുഷ്യരെ കണ്ട് നന്ദി പറയാനാണ് സജിത്ത് മണിമലയിലെത്തിയത്‌. മണിമല സെന്റ് തോമസ് ഹെൽത്ത് സെന്റെറിലും സജിത്ത് എത്തി നന്ദി അറിയിച്ചു. നാട്ടുകാരുടെ അവസരോജിതമായ നടപടിയാണ് തനിക്ക് തുണയായത് എന്ന് സജിത്ത് പറഞ്ഞു.