കോട്ടയം: ദേശീയ സമ്മതിദായകദിനത്തോടനുബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പു വിഭാഗം പോസ്റ്റർ ഡിസൈൻ മത്സരവും ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിച്ചിരുന്നു. ജില്ലാ തെരഞ്ഞെടുപ്പു വിഭാഗം സംഘടിപ്പിച്ച പോസ്റ്റർ ഡിസൈൻ മത്സരത്തിൽ പുതുപ്പള്ളി ഡോൺബോസ്‌കോ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി എബിൻ മാത്യു ബൈജു ഒന്നാം സ്ഥാനവും വൈക്കം ഗവൺമെന്റ് ബോയ്സ് എച്ച് എസ്എസിലെ പ്ലസ് വൺ വിദ്യാർഥികളായ ശ്രാവൺ മൃദുഘോഷ്, അലൻ ബാബു എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഷോർട്ട് ഫിലിം മത്സരത്തിൽ മേലുകാവ് ഹെൻട്രി ബേക്കർ കോളജ് ഒന്നാം സ്ഥാനവും കോട്ടയം സി.എം.എസ് കോളജ് രണ്ടാംസ്ഥാനവും കോട്ടയം ഗവൺമെന്റ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ദേശീയ സമ്മതിദായകദിനം: ജില്ലാ തെരഞ്ഞെടുപ്പു വിഭാഗം സംഘടിപ്പിച്ച പോസ്റ്റർ ഡിസൈൻ മത്സരത്തിലെ വിജയികളാരൊക്കെയെന്നറിയാം: