കോവിഡ് ബൂസ്റ്റർ വാക്‌സിന്റെ പേരിൽ തട്ടിപ്പ്: ജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവി.


കോട്ടയം: കോവിഡ് ബൂസ്റ്റർ വാക്‌സിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ.

കോവിഡ്  ബൂസ്റ്റർ വാക്‌സിന്റെ പേരിൽ സൈബർ കുറ്റവാളികൾ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികളുടെ പേരിൽ വ്യാജമായ ലിങ്കുകൾ അയച്ചു നൽകി ഓ ടി പി തട്ടിയെടുക്കുന്നതാണ് പുതിയ രീതി.

ബൂസ്റ്റർ വാക്‌സിൻ ലഭ്യമാണ് എന്ന രീതിയിൽ ഫോൺ വിളിക്കുകയോ എസ് എം എസ് അയക്കുകയോ ചെയ്യുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. അവർ അയച്ചു തരുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാനും തുടർന്ന് ലഭ്യമാകുന്ന ഓ ടി പി   ആവശ്യപ്പെടുകയും ചെയ്യും.  ഇങ്ങനെ നൽകുന്ന ഓ ടി പി ഉപയോഗിച്ച് ഇവർ അക്കൗണ്ടുകളിൽ നിന്നും പണം തട്ടുകയുമാണ് ചെയ്യുന്നത്.