അതിദാരിദ്ര നിർണയ പ്രക്രിയ: തദ്ദേശസ്ഥാപനങ്ങൾക്കുള്ള പുരസ്‌കാര വിതരണം ഇന്ന്.


കോട്ടയം: അതിദാരിദ്ര നിർണയ പ്രക്രിയ സമയബന്ധിതമായും കൃത്യമായും  ആദ്യം പൂർത്തീകരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള പുരസ്‌കാര വിതരണം ഇന്ന്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷത വഹിക്കും. ജില്ലാകളക്ടർ ഡോ.പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്തുകളിൽ കുമരകം, അയ്മനം, മാടപ്പള്ളി എന്നിവയും ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റുമാനൂർ, മാടപ്പള്ളി, വാഴൂർ എന്നിവയും ഈരാറ്റുപേട്ട നഗരസഭയും പുരസ്‌കാരത്തിന് അർഹമായി. പ്രകൃതിദുരന്തബാധിത മേഖലയായ കൂട്ടിക്കൽ പഞ്ചായത്ത് മികച്ച പ്രവർത്തനത്തിനുള്ള അതിജീവന മാതൃക പുരസ്‌കാരത്തിനും അർഹതനേടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും അറിയിച്ചു.