സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ: ഞായറാഴ്ച്ചകളിൽ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. രാത്രികാല നിയന്ത്രണങ്ങൾ ഇല്ല. ജില്ലകളെ മേഖലകളായി തിരിച്ചു നിയന്ത


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നു കേരളം. അടുത്ത രണ്ടാഴ്ച്ചത്തേക്ക്  ഞായറാഴ്ച്ചകളിൽ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 23,30 തീയതികളിലാണ് ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.  അതേസമയം സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഇല്ല. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച്ചകളിൽ കടുത്ത നിയന്ത്രണമാണ് നടപ്പിലാക്കുന്നത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. സ്‌കൂളുകൾ പൂർണ്ണമായും അടച്ചിടാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ 2 മേഖലകളായി തിരിച്ചു നിയന്ത്രണം ഏർപ്പെടുത്തും. ഒന്നും രണ്ടും മേഖലകളിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.