കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം - ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് 2022 ജനുവരി 18 രാവിലെ എട്ടു മുതൽ 20നു രാത്രി എട്ടു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഇതുവഴിയുള്ള വാഹന ഗതാഗതം വലിയ അടിച്ചിറ ഗേറ്റ് വഴി തിരിച്ചുവിടും.
കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് 18 മുതൽ 20 വരെ അടച്ചിടും.