ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട വാൻ വൈദ്യുതി പോസ്റ്റിലിടിച്ചു തകർന്നു.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട വാൻ വൈദ്യുതി പോസ്റ്റിലിടിച്ചു തകർന്നു. ഏറ്റുമാനൂർ പേരൂർ റോഡിൽ പച്ചക്കറി മാർക്കറ്റിനു സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാൻ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഇലക്ട്രിക് പോസ്റ്റിലിടിച്ചു മുന്നോട്ടു പോയ വാഹനം റോഡിനു സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. ആലുവയിൽ നിന്നെത്തിയ വാനാണ് അപകടത്തിൽപെട്ടത്. സംഭവത്തെ തുടർന്ന് ഏറ്റുമാനൂരിൽ വൈദ്യുതി വിതരണം നിലച്ചു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.