കോട്ടയം: കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.
ജില്ലയിൽ ഡിസംബർ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ എന്നീ വാർഡുകളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഡിസംബർ ഏഴിന് വൈകിട്ട് ആറു മണിക്കു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ ഡിസംബർ എട്ടിനും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു.