ഈരാറ്റുപേട്ട തീക്കോയിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തീക്കോയിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി അജിൻ ആണ് തീക്കോയി കരിമ്പാൻ കയത്തിൽ മുങ്ങി മരിച്ചത്.

 

തിടനാടുള്ള ബന്ധുവീട്ടിലെത്തിയ അജിൻ ഇവരുടെ ഉടമസ്ഥതയിലുള്ള തീക്കോയിയിലെ തോട്ടത്തിലെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. തോട്ടത്തിനു സമീപമുള്ള പുഴയിൽ കുളിക്കുന്നതിനായി ഇറങ്ങിയ അജിൻ കയത്തിൽപ്പെട്ടു മുങ്ങിത്താഴുകയായിരുന്നു.

ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.