കോട്ടയം: ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്.
വൈകിട്ട് 4 മണിയോടെയാണ് ഇടവിട്ടുള്ള കനത്ത മഴ ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എരുമേലി തുടങ്ങിയ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇടവിട്ട് കനത്ത മഴയാണ് പെയ്യുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ തിങ്കളാഴ്ച്ചവരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.