കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ പാലം അടിയന്തര അറ്റകുറ്റപ്പണിക്ക് 19.60 ലക്ഷം രൂപയുടെ ഭരണാനുമതി; സെബാസ്റ്റ്യൻ കുളത്തുങ്കൽ.


കാഞ്ഞിരപ്പള്ളി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ തകരാറിലായി ഗതാഗതം നിരോധിക്കപ്പെട്ട കാഞ്ഞിരപ്പള്ളി - എരുമേലി പ്രധാന പാതയിലെ ഇരുപത്തിയാറാം മൈൽ പാലം അടിയന്തര അറ്റകുറ്റപ്പണിക്ക് 19.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

 

 പാലം പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്നതിനായാണ്  19.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പരമാവധി വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അറ്റകുറ്റപ്പണി നടത്തി പാലം ബലപ്പെടുത്തി ഗതാഗതം പുനസ്ഥാപിക്കും എന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പുതിയ പാലം പണിയുന്നതിന് 2.75 കോടി രൂപയുടെ ഡിപിആർ (Detailed Project Report) തയ്യാറാക്കി എസ്റ്റിമേറ്റ് സഹിതം ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട് എന്നും എത്രയും വേഗം ഭരണാനുമതി നേടിയെടുത്ത് പുതിയ പാലം നിർമ്മിക്കുന്നതാണെന്നും എംഎൽഎ പറഞ്ഞു.