കനത്ത മഴ:മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു.


മണിമല: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ മണിമലയാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു.

 

 ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ആരംഭിച്ച ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായിരുന്നു. മുണ്ടക്കയം,എരുമേലി,കാഞ്ഞിരപ്പള്ളി,പൊൻകുന്നം,മണിമല മേഖലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്ക് ഇപ്പോൾ നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മുണ്ടക്കയം, കൊരട്ടി,എരുമേലി,മണിമല മേഖലകളിൽ ആറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.