ഉരുൾപൊട്ടൽ മേഖലകളിൽ സാഹസിക രക്ഷാപ്രവർത്തനം നടത്തിയ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളെ ഡോ.ബി.സന്ധ്യ ആദരിച്ചു.


എറണാകുളം: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും തുടർന്നുണ്ടായ പ്രളയത്തിലും കൂട്ടിക്കൽ,കൊക്കയാർ മേഖലകളിൽ സാഹസിക രക്ഷാപ്രവർത്തനം നടത്തിയ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളെ ഡയരക്ടർ  ജനറൽ ഡോ.ബി.സന്ധ്യ ആദരിച്ചു.

 

 ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ,കൊക്കയാർ മേഖലകളിൽ അതിസാഹസികവും കഠിനവുമായ രക്ഷാ പ്രവർത്തനങ്ങളാണ് സ്വന്തം ജീവൻ പോലും മറന്നു കാഞ്ഞിരപ്പള്ളി ആഗിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ നടത്തിയത്.

എറണാകുളം ഗാന്ധിനഗർ അഗ്നിരക്ഷാ നിലയത്തിൽ വെച്ച് നടത്തിയ ബാഡ്ജ് ഓഫ് ഓണർ ചടങ്ങിൽ വെച്ചാണ് കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളെ ഡയരക്ടർ  ജനറൽ ഡോ.ബി.സന്ധ്യ ആദരിച്ചത്. കഠിനവും സാഹസികവും ആയി രക്ഷാപ്രവർത്തനം നടത്തിയ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ നിലയത്തിലെ 21 പേർക്ക് അവരുടെ അർപ്പണ മനോഭാവത്തിന്റെ പ്രോത്സാഹനമായി പ്രത്യേക ഉപഹാരവും പാരിതോഷികവും നൽകി. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ  ഡയരക്ടർ  ജനറൽ ഡോ.ബി.സന്ധ്യ സന്ദർശനം നടത്തിയിരുന്നു.