സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയും ചങ്ങനാശ്ശേരി നഗരസഭയും സംയുക്തമായി ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിച്ചു.


ചങ്ങനാശ്ശേരി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയും ചങ്ങനാശ്ശേരി നഗരസഭയും സംയുക്തമായി ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിച്ചു.

 

 നഗരസഭ ചെയർപേഴ്സൺ സന്ധ്യ മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ അധ്യക്ഷത വഹിച്ചു. ക്ലീൻ ചങ്ങനാശ്ശേരി കാമ്പയിൻ അംബാസിഡർ നടൻ കൃഷ്ണകുമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ്, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം നോഡൽ ഓഫീസർ കെ. രാജീവ്, ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സനു എന്നിവർ പങ്കെടുത്തു. ചങ്ങനാശ്ശേരി ഫുട്‌ബോൾ ക്ലബ്ബ്, അസംപ്ഷൻ കോളജ്, എസ്.ബി കോളജ് നാഷണൽ സർവീസ് സ്‌കീം എന്നിവയിലെ 100 പേർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുത്തു. ളായിക്കാട് മുതൽ പാലാത്ര വരെയുള്ള ബൈപാസ് റോഡിന്റെ ഭാഗത്തുനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറി. ചങ്ങനാശ്ശേരി ഫുട്ബാൾ ക്ലബ്ബ് സെക്രട്ടറി രമേശ്, നെഹ്‌റു യുവകേന്ദ്ര മാടപ്പള്ളി ബ്ലോക്ക് വോളന്റിയർ അരുൺ സായി കൃഷ്ണ, ആഷിക് ആന്റണി തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.