'ചരിത്രം എന്നിലൂടെ', മുൻകേന്ദ്രമന്ത്രി പി സി തോമസ്സിന്റെ പുസ്തക പ്രകാശനം ഞായറാഴ്ച്ച.


കോട്ടയം: മുൻകേന്ദ്രമന്ത്രിയും ലോക്സഭാ എം പിയും കേരളാ കോൺഗ്രസ്സ് വർക്കിങ് ചെയർമാനുമായ പി സി തോമസ് രചിച്ച 'ചരിത്രം എന്നിലൂടെ' പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച്ച കോട്ടയത്ത് നടക്കും.

കോട്ടയം പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ഞായറാഴ്ച്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിക്കും. പിതാവ് പി ടി ചാക്കോയുടെ രാഷ്ട്രീയ ജീവിതവും പി സി തോമസ് പാർലമെന്റ് അംഗമായിരുന്ന കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളുമാണ് പുസ്തകത്തിലെ ഉള്ളടക്കം. ചടങ്ങിൽ കേരളാ കോൺഗ്രസ്സ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ ടി തോമസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.