അതിശക്തമായ മഴയും ഇടിയും; അതിരമ്പുഴയിൽ വീടിനു ഇടിമിന്നലേറ്റു.

അതിരമ്പുഴ: കഴിഞ്ഞ ദിവസങ്ങളിലായി ഉച്ചക്ക് ശേഷം ആരംഭിക്കുന്ന അതിശക്തമായ മഴയും ഇടിയും ജില്ലയിൽ ഭീതി വിതയ്ക്കുന്നു.

ഇന്നലെ ഉച്ചക്ക് ശേഷം ആരംഭിച്ച കനത്ത മഴയിലും ശക്തമായ ഇടി മിന്നലിലും അതിരമ്പുഴയിൽ വീടിനു ഇടിമിന്നലേറ്റു. അതിരമ്പുഴ കീഴേടം സുനിലിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. പുരയിടത്തിലെ ഒരു തെങ്ങിനും ഇടിമിന്നലേറ്റിട്ടുണ്ട്. വീടിന്റെ അടുക്കളയുടെ മുകൾ ഭാഗത്തായാണ് ഇടിമിന്നലേറ്റത്.

പ്രദേശത്തെ കോൺക്രീറ്റ് പാളികൾ നടന്നു തെറിച്ചിട്ടുണ്ട്. അടുക്കളയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ റ്റാകും ഇടിമിന്നലിൽ നശിച്ചു. ഇന്നലത്തെ മഴയിൽ അതിരമ്പുഴ മേഖലയിൽ വിവിധ സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 

ചിത്രം: ജെയ്‌മോൻ.