പൊൻകുന്നം: പൊൻകുന്നത്ത് നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മറിഞ്ഞു മുണ്ടക്കയം സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ 3 പേർക്ക് പരിക്ക്.
പൊൻകുന്നം പത്തൊൻപതാം മൈലിനു സമീപമാണ് വാഹനം അപകടത്തിൽപെട്ടത്. കനത്ത മഴയിൽ റോഡിൽ തെന്നി നിയന്ത്രണംവിട്ടതാകാം അപകടകാരണമെന്ന് കരുതുന്നു. അപകടത്തിൽ മുണ്ടക്കയം സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ 3 പോലീസുകാർക്ക് പരിക്കുണ്ട്. എസ് ഐ. ടി. ഡി മനോജ്, കാഞ്ഞിരപ്പള്ളി ഗ്രേഡ് എസ്.ഐ ജോർജ്ജുകുട്ടി, ഡ്രൈവർ ഷെഫീഖ്, സി.പി.ഓ അജിത്ത് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. മുണ്ടക്കയത്തു നിന്നും ചങ്ങനാശേരിക്ക് പോകും വഴിയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.