ശബരിമല തീർത്ഥാടകരുടെ വാഹനം റോഡിനടിവശത്തേക്ക് മറിഞ്ഞു, വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.


എരുമേലി: ശബരിമല തീർത്ഥാടകരുടെ വാഹനം റോഡിനടിവശത്തേക്ക് മറിഞ്ഞു. ഇന്ന് വെളുപ്പിന് 3 മണിയോടെ വട്ടപ്പാറയിലായിരുന്നു അപകടം ഉണ്ടായത്.

 

 ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം റോഡിനടിവശത്തേക്ക് മറിയുകയായിരുന്നു. റോഡിനു താഴ്ഭാഗത്തുണ്ടായിരുന്ന വീടിനു സമീപത്തേയ്ക്കാണ് വാഹനം വീണത്. അപകടത്തിൽ പരിക്കേൽക്കാതെ തീർത്ഥാടകർ അത്ഭുതകരമായി രക്ഷപ്പെട്ടു. 5 പേരടങ്ങുന്ന തീർത്ഥാടക സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം