കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: വിവാഹ ചടങ്ങുകളിൽ 200 പേർക്ക് വരെ അനുമതി, തിയേറ്ററുകളിൽ ഒരു ഡോസ് വാക്സിൻ എടുത്തവർക്കും പ്രവേശനം.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ.

ഒരു ഡോസ് വാക്സിൻ എടുത്തവർക്കും തിയേറ്ററുകളിൽ പ്രവേശനത്തിനു അനുമതി നൽകി. വിവാഹ ചടങ്ങുകളിൽ 200 പേർക്ക് വരെ പങ്കെടുക്കാനും അനുമതിയായി. അടച്ചിട്ട മുറികളിൽ നടത്തുന്ന ചടങ്ങുകളിൽ 100 പേർക്കും തുറന്ന സ്ഥലങ്ങളിൽ നടത്തുന്ന ചടങ്ങുകളിൽ 200 പേർക്കും പങ്കെടുക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.