കുടുംബ വഴക്കിനെ തുടർന്ന് പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകൻ മരിച്ചു.


പാലാ: കുടുംബ വഴക്കിനെ തുടർന്ന് പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകൻ മരിച്ചു.

പാലാ അന്തീനാട് കാഞ്ഞിരത്തുംകുന്നേൽ ഷിനു(31) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 5 മണിയോടെ മരിച്ചത്. സെപ്റ്റംബർ 22 നു രാത്രിയാണ് കുടുംബ കലഹത്തെ തുടർന്ന് പാലായിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ പിതാവ് ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. സംഭവത്തിൽ പിതാവ് ഗോപാലകൃഷ്‌ണനെ പോലീസ് അറസ്റ്റ് ചെയതിരുന്നു. സംഭവദിവസം രാത്രി പിതാവും ഷിനുവുമായി തർക്കമുണ്ടാകുകയും പിന്നീട് മുറിയിൽ ഉറങ്ങിക്കിടന്ന ഷിനുവിന്റെ ശരീരത്തിൽ ഗോപാലകൃഷ്‌ണൻ ആസിഡൊഴിക്കുകയുമായിരുന്നു.75 ശതമാനത്തിലധികം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവശേഷം ഒളിവിലായിരുന്ന പിതാവിനെ തിരച്ചിലിനോടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിതാവ് ഇപ്പോൾ റിമാൻഡിലാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കികയാണ്.