കോട്ടയം: കോട്ടയം ജില്ലിയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ബുധനാഴ്ച്ച മുതൽ മൂന്നു ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഒക്‌ടോബർ 20, 21, 22 തീയതികളിൽ കോട്ടയം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്താണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു.
ജില്ലയിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.