കൂട്ടിക്കൽ, കൊക്കയാർ മേഖലകൾക്ക് കരുതലൊരുക്കി കോട്ടയം സ്നേഹക്കൂട് അഭയമന്ദിരവും.


കോട്ടയം: പ്രളയം നാശം വിതച്ച കൂട്ടിക്കൽ, കൊക്കയാർ മേഖലകൾക്ക് കരുതലൊരുക്കി കോട്ടയം സ്നേഹക്കൂട് അഭയമന്ദിരവും.

 

 പ്രളയദുരിതം മൂലം ദുരിതത്തിലായ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളിലെ ജനങ്ങൾക്ക് വീട്ടുപകരണങ്ങൾ നൽകി കരുതലോടെ ചേർത്തു നിർത്തുകയാണ് അഭയമന്ദിരത്തിന്റെ സാരഥിയായ നിഷ. പ്രളയം നാശം വിതച്ച മേഖലകളിലെ സഹജീവികൾക്കായി കോട്ടയം സ്നേഹക്കുട് അഭയമന്ദിരവും മലയാളി അസോസ്സിയേഷൻ യുണൈറ്റഡ് കിങ്ങ്ടവും സംയുക്തമായി എത്തിച്ച ഒന്നര ലക്ഷത്തോളം രൂപ വിലമതിയ്ക്കുന്ന വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും വസ്ത്രങ്ങളും രജിഷ്ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ  വാസവനു സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് കൈമാറി. ഗവ ചീഫ് വിപ്പ് ഡോ എൻ  ജയരാജ്, സ്നേഹക്കൂട് സെക്രട്ടറി അനുരാജ് ബികെ, മുൻ പബ്ലിക്ക് പ്രൊസിക്യൂട്ടർ സജയൻ ജേക്കബ്, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ദിലീപ് ആൻഡ്രൂസ്, അന്ന മിറിയം ജേക്കബ്, മാനേജർ മിലൻ കെ എസ്, സ്നേഹസേന പ്രവർത്തകരായ അഖിൽ,സുജിത്ത്, വിഷ്ണുദത്തൻ,ബിബിൻ, നോയൽ, കുര്യൻ ജോർജ്, ജോബി തുടങ്ങിയവർ പങ്കെടുത്തു.