ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രികർക്കും അപകടക്കെണിയൊരുക്കി കൊടുങ്ങൂർ ജംങ്ഷനിലെ കുഴി.


കൊടുങ്ങൂർ: ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രികർക്കും അപകടക്കെണിയൊരുക്കി കൊടുങ്ങൂർ ജംങ്ഷനിലെ കുഴി. കൊടുങ്ങൂർ ജംക്ഷനിൽ പാലാ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടകരമായ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.

 

 കുഴിയിൽ ചാടാതിരിക്കാനായി വാഹനങ്ങൾ മറുവശം കൂടുതൽ ചേർന്ന് വരുന്നത് അപകടം വിളിച്ചു വരുത്തുകയാണ്. പാലാ റോഡിൽ നിന്നും എത്തുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്ക് തിരിയുന്നതിനായി കുഴി ഒഴിവാക്കി കൂടുതൽ വലതു വശം ചേർന്ന് വരുന്നത് വാഹനാപകടങ്ങൾക്കും കാൽനട യാത്രികർ അപകടത്തിൽ പെടാനും സാധ്യതയേറെയാണ്. ദിവസേന നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാതയിലെ കുഴികൾ എത്രയും വേഗം അടച്ചു അപകടം ഒഴിവാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. 

Photo:Abhilash