ഒക്ടോബർ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു.

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു. ശനിയാഴ്ച്ച മുതലാണ് പെൻഷൻ വിതരണം ആരംഭിച്ചത്.

 

 49.13ലക്ഷം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനും 6.55 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ചെയ്യുന്നതുൾപ്പെടെ ആകെ 55.86 ലക്ഷം ആളുകൾക്ക് 856.13 കോടി രൂപ വിതരണം ചെയ്യും എന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷന് 753.16 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷന് 102.97 കോടി രൂപയുമാണ് അനുവദിച്ചത്.  മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ച് സമയബന്ധിതമായി പെൻഷൻ വിതരണം ചെയ്യണം എന്ന് മന്ത്രി നിർദ്ദേശം നൽകി.