മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തുടക്കം കുറിച്ചുകൊണ്ട് കാതോലിക്കേറ്റ് പതാക ഉയര്‍ത്തി.


പരുമല: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തുടക്കം കുറിച്ചുകൊണ്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ നഗറില്‍ അസോസിയേഷന്‍ പ്രസിഡന്റ് കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തി. പരുമല പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കും, ധൂപ പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് പതാക ഉയര്‍ത്തിയത്.

 

 മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ  പരമാദ്ധ്യക്ഷനായ  പൗരസ്ത്യ കാതോലിക്കായെയും മലങ്കര മെത്രാപ്പോലീത്തായെയും  തിരഞ്ഞെടുക്കുന്നതിനായുളള  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍  നാളെ പരുമലയിലും  മെത്രാസനങ്ങളില്‍ മുന്‍കൂട്ടി ക്രമീകരിച്ചിട്ടുളള  കേന്ദ്രങ്ങളിലും നടക്കും. മെത്രാപ്പോലീത്താമാരായ സഖറിയാ മാര്‍ അന്തോണിയോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ, ഏബ്രഹാം മാര്‍ സെറാഫിം, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. അസോസിയേഷന്‍ യോഗ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി അസോസിയേഷന്‍ നഗറില്‍ നടന്ന സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ കുറിയാക്കോസ് മാര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. യോഗ ക്രമീകരണങ്ങളെ സംബന്ധിച്ച് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ വിശദീകരിച്ചു.