മേലുകാവിൽ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.


മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരായ 20 വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.

 

 ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 17 പേർക്കും പട്ടികജാതി വിഭാഗത്തിലെ മൂന്നു പേർക്കുമാണ് ലാപ്ടോപ്പ് നൽകിയത്. 5.44 ലക്ഷം രൂപ ചെലവഴിച്ച് 27,229 രൂപ വീതമുള്ള ലാപ്ടോപ്പുകളാണ് നൽകിയത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.ജെ. ബെഞ്ചമിൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോസ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.