വളവുകളിൽ അപകടങ്ങൾ പതിയിരിക്കുന്ന കെ കെ റോഡ്.


കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗങ്ങളിലെ നിരവധി വളവുകളിൽ അപകടം പതിയിരിക്കുന്നുണ്ട്. തുടർച്ചയായി അപകടങ്ങൾ ഒഴിയാത്ത മേഖലയാണ് കെ കെ റോഡിലെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ മുതൽ മുണ്ടക്കയം വരെയുള്ള ഭാഗം.  

 ദിവസേന ചരക്ക് വാഹനങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. മലയോര മേഖലയിൽ നിന്നും കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ചും ചരക്ക് വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നതുമായ പ്രധാന പാതയാണ് കെ കെ റോഡ് അഥവാ  NH-183.

ഈ മേഖലയിൽ വളവുകൾ നിരവധിയാണുള്ളത്. എല്ലാം തന്നെ കൊടുംവളവുകളാണ്. എതിരെ വരുന്ന വാഹനങ്ങൾ കാണാനാകാതെ വേഗത്തിലെത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും ഈ മേഖലയിൽ അപകടത്തിൽപ്പെടാറുണ്ട്. മഴ ശക്തമാകുന്നതോടെ അപകട സാധ്യതയും വർധിക്കും.. അപകട സാധ്യത കണക്കിലെടുത്തു മുന്നറിയിപ്പ് ബോർഡുകൾ മേഖലയിൽ സ്ഥാപിക്കണമെന്ന ആവശ്യവും പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. 

ചിത്രം:റിയാസ്.