കോവിഡ് വാക്സിനേഷൻ: കോട്ടയം ജില്ലയുടെ 100 ശതമാനം ഒന്നാം ഡോസ് പൂർത്തീകരണം, ജില്ലാതല ആഘോഷം വി എൻ വാസവൻ ഉത്ഘാടനം ചെയ്തു.


കോട്ടയം: കോവിഡ് പ്രതിരോധ വാക്സിനേഷനിൽ രാജ്യത്തിന്റെ 100 കോടി വാക്സിനേഷൻ പൂർത്തീകരണവും കോട്ടയം ജില്ലയുടെ 100 ശതമാനം ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരണത്തിന്റെയും ജില്ലാതല ഉത്‌ഘാടനം രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

 

 കോവിഡിനെതിരെയുള്ള നമ്മുടെ ദീർഘമായ പോരാട്ടത്തിലെ നിർണായക ചുവടുവെയ്പ്പാണ് വാക്‌സിനേഷൻ. ആരോഗ്യ പ്രവർത്തകരുടെയും ആശാപ്രവർത്തകരുടെയും വിവിധ വകുപ്പുകളുടെയും പ്രയത്നത്ത്തിലൂടെയാണ് കോട്ടയം ജില്ലയിൽ അതിവേഗം വാക്‌സിനേഷൻ നടത്താനായത് എന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി എൻ വാസവൻ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് മന്ത്രിയുടെയും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ 100 ത്രിവർണ ഹൈഡ്രജൻ ബലൂണുകൾ പറത്തിയാണ് ജില്ലാതല ആഘോഷം ഉത്‌ഘാടനം ചെയ്തത്. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ടു ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനം വിലമതിക്കാനാവാത്തതാണെന്നു അദ്ദേഹം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി സന്ദേശം നൽകി. ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, കോട്ടയം മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സി ജെ സിതാര, ബേക്കർ മെമ്മോറിയൽ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് മറിയാമ്മ ഊമ്മൻ, സ്കൂൾ മാനേജർ ഫാദർ രാജു ജേക്കബ്,  ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ സംസാരിച്ചു. ഏറ്റവുമധികം വാക്‌സിനേഷൻ  നടത്തിയ കോട്ടയം ജനറൽ ആശുപത്രി, അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, ഏറ്റുമാനൂർ ആരോഗ്യ കേന്ദ്രം എന്നിവക്കും ഏറ്റവും മികച്ച വാക്‌സിനേഷൻ കേന്ദ്രത്തിനുള്ള പുരസ്കാരം ബേക്കർ മെമ്മോറിയൽ സ്കൂളിനും നൽകി.