ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി നിയമ ബോധവത്കരണ ക്ലാസ്.


കോട്ടയം: ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പാൻ ഇന്ത്യ നിയമ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി നിയമ ബോധവത്കരണ ക്ലാസ് നടത്തി. തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ പൂവന്തുരുത്ത് എൽ.പി. സ്‌കൂളിലായിരുന്നു പരിപാടി.

 

 അസിസ്റ്റന്റ് ലേബർ ഓഫീസർ ശ്രീദേവ് കെ. ദാസ്, ചിയാക് ജില്ലാ കോ-ഓർഡിനേറ്റർ ലിബിൻ കെ. കുര്യാക്കോസ്, അഡ്വ. വിവേക് മാത്യൂ എന്നിവർ ക്ലാസെടുത്തു. തൊഴിൽ നിയമങ്ങൾ, സർക്കാർ പദ്ധതികൾ തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു ക്ലാസ്. പാരാലീഗൽ വോളണ്ടിയർമാരായ മുഹമ്മദ് സീതി, ബിന്ദു എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ടു നടത്തുന്ന ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്കായി ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. ഫോൺ: 9448794500.