മണിമലയിൽ നിയന്ത്രണംവിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു യാത്രക്കാർക്ക് പരിക്ക്! അപകടത്തിൽപ്പെട്ടത് വിദേശത്തുനിന്നുമെത്തിയ കുടുംബാംഗവുമായി വീട്ടിലേക്ക് വര


മണിമല: മണിമലയിൽ നിയന്ത്രണംവിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു യാത്രികന് പരിക്ക്. മണിമല കോട്ടാങ്ങൽ റോഡിൽ കാവുംപടിക്ക് സമീപം ചേമ്ബ്ലാനിക്കൽ ഹോളോബ്രിക്ക്സ് യൂണിറ്റിന് എതിർവശമാണ് അപകടമുണ്ടായത്.

 

 നിയന്ത്രണംവിട്ട കാർ റോഡിനടിവശത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിദേശത്തുനിന്നുമെത്തിയ എത്തിയയാൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കാർ മറിയുന്ന ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികളും ഈ സമയം ഇതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ആണ് കാറിലുള്ളവരെ പുറത്തെടുത്തത്. യാത്രക്കാരെ മണിമല സെന്റ്.തോമസ് ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. മൂന്നു മലക്കം മറിഞ്ഞ കാർ റബ്ബർ മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു.

Updating ...