കോട്ടയത്ത് ലോറിയുടെ പിന്നിൽ സ്വകാര്യ ബസ്സിടിച്ച് ഡ്രൈവർക്ക് പരിക്ക്.


കോട്ടയം: കോട്ടയത്ത് ലോറിയുടെ പിന്നിൽ സ്വകാര്യ ബസ്സിടിച്ച് ഡ്രൈവർക്ക് പരിക്ക്. കോട്ടയം കഞ്ഞിക്കുഴിക്ക് സമീപം ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം ഉണ്ടായത്.

 

 കോട്ടയത്തു നിന്നും അയർക്കുന്നത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ബസ്സ് ഡ്രൈവറെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുന്നിൽ പോയ ലോറി പെട്ടന്ന് ബ്രെക്ക് ചെയ്തതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസ്സിലെ യാത്രികർക്കാർക്കും പരിക്കില്ല. അപകടത്തിൽ ബസ്സിന്റെ സ്റ്റീയറിങിനിടയിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ഡ്രൈവറെ പുറത്തിറക്കി ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.